ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗിനെയും വാട്‌സ് ആപ് പറ്റിച്ചു. തന്റെ സെക്രട്ടറിക്ക് സൂക്കര്‍ബര്‍ഗ് വാട്‌സ് ആപ്പിലൂടെ ഒരു മെസേജ് അയച്ചു. എന്നാല്‍ കുറേ കഴിഞ്ഞിട്ടും റിപ്ലേ വന്നില്ല. മെസേജ് കണ്ടു എന്നതിന് വാട്‌സ്ആപ്പില്‍ രണ്ട് ടിക്ക് മാര്‍ക്കും വീണു. മറുപടി ലഭിക്കാത്തതിനാല്‍ കുറച്ച് കഴിഞ്ഞ് സൂക്കര്‍ബര്‍ഗ് തന്നെ തന്റെ സെക്രട്ടറിയെ ഫോണില്‍ വിളിച്ചു. താന്‍ അയച്ച വാട്‌സ് ആപ് മെസേജ് കണ്ടോ എന്ന് തിരക്കി. സത്യമായിട്ടും ഞാന്‍ മെസേജ് കണ്ടില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. സൂക്കര്‍ബര്‍ഗിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തന്നെ പറ്റിച്ച വാട്ആപിനെ നേരെയാക്കാന്‍ തന്നെ സൂക്കര്‍ബര്‍ഗ് തീരുമാനിച്ചു.
വാട്‌സ് ആപ്പില്‍ സാധാരണയായി മെസേജ് അയച്ചാല്‍ രണ്ട് ടിക്കാണ് വരുന്നത്. ഒന്ന് നമ്മള്‍ ഒരു സന്ദേശം അയച്ചാല്‍ അത് നമ്മുടെ ഫോണില്‍ നിന്നും പുറപ്പെട്ടു എന്നു കാണിക്കാനാണ് ഒരു ടിക്ക്. സ്വീകരിക്കേണ്ടയാളുടെ ഫോണില്‍ അത് ലഭിച്ചു കഴിഞ്ഞാല്‍ ഇത് രണ്ടു ടിക്കുകളായി മാറുന്നു. രണ്ടാമത്തെ ടിക്ക് അവിടെ മെസേജ് ലഭിച്ചു എന്നുള്ള സൂചന മാത്രമാണ് നല്‍കുന്നത്. മെസേജ് വായിച്ചോ എന്നറിയാന്‍ 'ബ്ലൂ ടിക്ക്' എന്ന സങ്കേതമാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കുന്നത്ഇനിമുതല്‍ വാട്‌സ്ആപ്പ് സന്ദേശം തുറന്ന് വായിച്ചു കഴിഞ്ഞാല്‍ സന്ദേശത്തിനു മുകളിലുള്ള ടിക്ക് മാര്‍ക്കുകള്‍ നീല നിറത്തിലായി മാറും. ഇതില്‍നിന്നും സന്ദേശം അയച്ചയാള്‍ക്ക് സ്വീകര്‍ത്താവ് സന്ദേശം കണ്ടിരിക്കുന്നു എന്നു തീര്‍ച്ചപ്പെടുത്താനാകും.
അതിനാല്‍ തന്നെ ഇനിമുതല്‍ മെസേജ് കണ്ടില്ലെന്ന് കള്ളം പറയാനും കഴിയില്ല എന്ന് ചുരുക്കം. ആപ്ലിക്കേഷന്‍ അപ്‌ഡേറ്റു ചെയ്യാതെ തന്നെ ബ്ലൂ ടിക്ക് സങ്കേതം ലഭ്യമാകുമെന്നും അധികം വൈകാതെ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നുമാണ് പറയുന്നത്.

No comments:
Post a Comment