Friday, 14 November 2014

ലോകറെക്കോര്‍ഡ് നേടിയ രോഹിതിന് ബ്രിട്ടീഷ് നടിയുടെ നഗ്നചിത്രം സമ്മാനം

മുംബൈ: ഈഡന്‍ ഗാര്‍ഡനിലെ അത്യുഗ്രന്‍ ബാറ്റിംഗിലൂടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയായ രോഹിത് ശര്‍മയ്ക്ക് ബ്രിട്ടീഷ് നടിയുടെ നഗ്നചിത്രം സമ്മാനം.
 
 
 
 
 
 
 
 
 
 
ബ്രിട്ടീഷ് നടിയായ സോഫിയ ഹയാത്താണ് തന്റെ നഗ്നചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് രോഹിത്തിന് സമ്മാനിച്ചത്. ‘രോഹിത് ശര്‍മയുടെ ചരിത്ര സ്‌കോറിന് എന്റെ നഗ്നചിത്രം സമര്‍പ്പിക്കുന്നു. അഭിനന്ദനം, ഇത് നിനക്കുള്ളതാണ്’, സോഫിയ അടിക്കുറിപ്പിലൂടെ അറിയിക്കുന്നു.
രോഹിത് റെക്കോര്‍ഡ് സൃഷ്ടിച്ച് മിനിട്ടുകള്‍ക്കുള്ളിലാണ് സോഫിയയുടെ അഭിനന്ദനം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. 2011 ലോക കപ്പില്‍ ഇന്ത്യ വിജയിച്ചാല്‍ നഗ്നയായി പ്രത്യക്ഷപ്പെടാമെന്ന പൂനം പാണ്ഡെയുടെ പ്രഖ്യാപനവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് രോഹിത് ലോകറെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചത്. 173 പന്തില്‍ 264 റണ്‍സാണ് രോഹിത്തിന്റെ സംഭാവന.

No comments:

Post a Comment