Saturday, 29 November 2014

ഇഡ്ഡലി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


ആഹാരവും ബുദ്ധിയും പരസ്പരം ബന്ധപ്പെട്ട വസ്തുതയാണെന്നും നല്ല ബുദ്ധിക്ക് നല്ല ആഹാരം ആവശ്യമാണെന്നും വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആഹാരം അത്യന്താപേക്ഷിതമാണ്.  സാധാരണ ഒരു വ്യക്തിക്ക് ഒരു ദിവസത്തേക്ക് 1500 കലോറി ഊര്‍ജ്ജം മതിയാകും. അതിൽ കൂടുതൽ ഊർജ്ജം ശരീരത്തിലെത്തുന്നത് ശരീരത്തിന് ദോഷം ചെയ്യും. കൂടുതൽ കലോറി ഊർജ്ജം ശരീരത്തിലെത്തുന്നത് അമിതവണ്ണത്തിനും മറ്റ് ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകും എന്നതിനാൽ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറിമൂല്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യം തന്നെയാണ്. 
തലച്ചോറിന്റെ വികാസത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമായ ഘടകമാണ് പ്രോട്ടീന്‍. തലച്ചോറില്‍ ന്യൂറോണ്‍ എത്ര കൂടുന്നുവോ അത്രയ്ക്കും ബുദ്ധി വര്‍ധിക്കും. ന്യൂറോണ്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ആഹാരത്തിനു കഴിയും. പുട്ടും കടലയും അല്ലെങ്കില്‍ പുട്ടും പയറും, ദോശ/ഇഡ്ഡലി, സാമ്പാര്‍, മുളപ്പിച്ച പയറുകൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങള്‍, പകുതി വേവിച്ച പച്ചക്കറികള്‍, അപ്പവും മുട്ടക്കറിയും എന്നിവ  ശാസ്ത്രീയമായ പ്രഭാതഭക്ഷണങ്ങള്‍ ആണ്. പോഷകങ്ങള്‍, നാരുകള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് തുടങ്ങി തലച്ചോറിനുവേണ്ട എല്ലാ ഘടകങ്ങളും ഈ ആഹാരങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രഭാതഭക്ഷണ വിഭവങ്ങളിൽ ഇഡ്ഡലിക്കുള്ള സ്ഥാനം ഒന്ന് വേറെതന്നെയാണ്‌. സാമ്പാർ ചേർത്ത് ഇഡ്ഡലി കഴിക്കാനിഷ്ടപ്പെടാത്തവർ കുറവ്. ഓട്സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലിയും ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുണ്ട്. രുചിയിലും ആരോഗ്യത്തിലും ഇത് ഒരുപോലെ മുന്നിട്ട് നിൽക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കലോറി മൂല്യം - 26 കലോറി. വയറ് 75 ശതമാനം മാത്രമേ നിറയാന്‍ പാടുള്ളൂ എന്ന് ആധുനികശാസ്ത്രവും പറയുന്നു. അങ്ങനെയാണെങ്കിലേ ദഹനം സുഗമമായി നടക്കുകയുള്ളൂ. അങ്ങനെയാണെങ്കില്‍ ഉറക്കം വരാതിരിക്കും .

No comments:

Post a Comment